Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Seminar

Palakkad

സ​മ്പൂ​ർ​ണ ഭ​വ​ന​പ​ദ്ധ​തി​ക്കു പ്രാ​ധാ​ന്യം​ന​ൽ​കി കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ

കോ​ട്ടോ​പ്പാ​ടം: എ​ട്ടു​കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ.
2026- 27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പി​എം​എ​വൈ ലൈ​ഫ് സ​മ്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​ക്കു പ്രാ​ധാ​ന്യം ന​ൽ​കും.

ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​നം, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ആ​ശ്ര​യ പ​ദ്ധ​തി, അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ്, ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം, അ​തി​ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, കാ​ർ​ഷി​ക വി​ക​സ​നം, ജ​ല സം​ര​ക്ഷ​ണം, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​നീ​തു​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി. ക​ര​ട് പ​ദ്ധ​തി​രേ​ഖ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം റ​ഫീ​ഖ പാ​റോ​ക്കോ​ട് പ്ര​കാ​ശ​നം ചെ​യ്തു.

District News

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം​വ​ച്ചു​ള്ള ക​ര​ട് പ​ദ്ധ​തി​രേ​ഖ സെ​മി​നാ​റി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ന​ഗ​രാ​സൂ​ത്ര​ണം, പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ഖ​ര മാ​ലി​ന്യ സം​സ്‌​ക​ര​ണം, പാ​ര്‍​പ്പി​ടം, പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ള്‍​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് 2026 -27 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. പ​ദ്ധ​തി​രേ​ഖ സെ​മി​നാ​റി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്കും നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി സ​മ​ര്‍​പ്പി​ച്ചു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ എ​സ്.​എം. ഷ​രീ​ഫ് , സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍, സു​ബൈ​ദ സെ​യ്തു​മു​ഹ​മ്മ​ദ് ,പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ്, മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, റം​സി​യ നി​യാ​സ്, സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് എം.​പി. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വികസന സെമിനാർ

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തിൽ

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന സെ​മി​നാ​ർ ആ​ല​ക്കോ​ട് വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റീ​മോ​ൾ വി​ജു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​രാ​യ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, വ​ൽ​സ​മ്മ വാ​ണി​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​പ്രേ​മ​ല​ത, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു​പ​ള്ളി​പ്പു​റം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഐ​സ​ക് മു​ണ്ടി​യാ​ങ്ക​ൽ, പി.​വി. ബാ​ബു​രാ​ജ്, സി.​ജി. ഗോ​പ​ൻ, പ്രി​യ ഷാ​ജി, ലി​ജി മാ​ത്യു, പി.​എം. റം​ഷീ​ന, കെ.​വി. കു​ഞ്ഞ​മ്പു, സോ​ളി ജി​മ്മി, സ​തി സ​ജി, സു​നോ​ജ് പാ​റേ​ക്കാ​ട്ടി​ൽ, യു.​എം. ബു​ഷ്റ, വ​ർ​ക്കി മൂ​ഴി​യാ​ങ്ക​ൽ, പി.​കെ. ബാ​ല​ൻ, മാ​ർ​ട്ടി​ൻ തോ​ണി​പ്പാ​റ, ലൂ​സി സാ​ബു, അ​സി. സെ​ക്ര​ട്ട​റി പി.​ബി. ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തിൽ

ചെ​റു​പു​ഴ: പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ. പ​ങ്ക​ജാ​ക്ഷ​ൻ പ​ദ്ധ​തി വി​ശ​ക​ല​നം നി​ർ​വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പ്ര​ജി​ത ക​ര​ട് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ക​മ​ലാ​ക്ഷ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​വി. ലേ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഫാ​ത്തി​മ ബീ​വി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ. ശ​ശി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. അ​ലീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തിൽ

ന​ടു​വി​ൽ: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി​യു​ടെ അ​ധ്യ​ക്ഷ​ത വഹിച്ചു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ബി​ജു ഓ​ര​ത്തേ​ൽ, കെ.​വി. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​എ. റ​ഹീം, മി​നി ജോ​യ്, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.സി. ര​ഞ്ജി​ത്ത്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​മോ​ൾ ജി​ൽ​സാ​ദ്, പി.​പി. മു​സ്ത​ഫ, ടോ​മി കു​മ്പി​ടി​യാ​മാ​ക്ക​ൽ, ഷാ​ജി പാ​ണ​ക്കു​ഴി, വി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​വി. ശ്രീ​കു​മാ​ർ, ബി​നു തെ​ക്കേ​ൽ, ഏ​ബ്ര​ഹാം ഈ​റ്റ​ക്ക​ൽ, എ.​വി. മ​ണി​ക​ണ്ഠ​ൻ, ഷി​ബു തെ​ക്കേ​കൊ​ട്ടാ​രം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. മൊ​യ്തീ​ൻ, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് കെ.എ​സ്. അ​ൻ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി ​പ​ഞ്ചാ​യ​ത്തി​ലെ 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ഐ​പി​പി​എ​ൽ കി​ല പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. വി​പി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​യു. താ​ഹി​റ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി വി​ക​സ​ന കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​പി. ആ​ദം​കു​ട്ടി, വി.​പി. മോ​ഹ​ന​ൻ, കെ.​കെ. ര​ത്ന​കു​മാ​രി, കെ. ​മി​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് 2026-27 വ​ർ​ഷ​ത്തെ പ​ദ്ധ​തിരേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. മി​ക​ച്ച ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​ക്കു​ള്ള സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ് നേ​ടി​യ ഡോ. ​പി.​വി. പ്ര​ജി​ന​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. ബി​ന്ദു പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. റു​ഖി​യ, എ.​വി. ഭ​വാ​നി, പി.​വി. രാ​ജ​ൻ, കെ.​സി. അ​മ്മു​ക്കു​ട്ടി, പി. ​പ്ര​കാ​ശ​ൻ, കെ. ​ദി​വാ​ക​ര​ൻ, കെ.​പി. ഹാ​രി​സ്, ഇ. ​ഗോ​വി​ന്ദ​ൻ, എ​ൻ.​പി. ക​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

വി​ക​സ​നസെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

പാ​ല​ക്കാ​ട്: പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2026 -27 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ലെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ക​സ​ന​സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​ന​വും വി​ക​സ​ന​രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും പി.​പി. സു​മോ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ല്‍ പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ. ​ഷാ​ഹി​ദ് അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ര​ത്ന​കു​മാ​രി സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ആ​മി​ന അ​സീ​സ്, അ​ജി​ത ബി​നീ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​പി. കൃ​ഷ്ണ​ന്‍, ഭാ​ഗ്യ​ല​ക്ഷ്മി, പി.​സി. അ​ബ്ദു​ള്ള, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ്, മെം​ബ​ര്‍​മാ​രാ​യ ഡി. ​നി​തീ​ഷ്, ലി​ജി​ന സ​ല്‍​പ്ര​കാ​ശ്, അ​മ്പി​ളി, പി.​എം. ഹാ​രി​ഷ്, എ​സ്. വി​ദ്യ, ഉ​മ്മു സ​ല്‍​മ, എ. ​അ​ശ്വ​തി, ടി.​വി. രാ​ഹു​ല്‍​രാ​ജ്, സെ​ക്ര​ട്ട​റി ജെ. ​ഷാ​ജി, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ; ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് 71.87 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ

ക​ൽ​പ്പ​റ്റ: ഗോ​ത്ര മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു പോ​ക്ക്, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ കൃ​ത്യ​ത​യോ​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ.

ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​ൻ എ.​പി.​ജെ ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ജി​ല്ല​യു​ടെ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് 71.81 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ലാ​പ​ഞ്ചാ​ത്ത് മു​ന്നോ​ട്ടു​വ​ച്ച​ത്. തു​ട​ർ​ച്ച​യാ​യി പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന ജി​ല്ല​യെ​ന്ന നി​ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം.
കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഭൂ​വി​സ്തൃ​തി കു​റ​ഞ്ഞ ജി​ല്ല​യി​ൽ ന​ഞ്ച കൃ​ഷി ചെ​യ്യു​ന്ന നെ​ൽ​പാ​ട​ങ്ങ​ളി​ൽ പു​ഞ്ച കൃ​ഷി ചെ​യ്യാ​ൻ ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

2026-2027 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഡ്ര​യ​ർ, ഡ്രോ​ണ്‍ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ ഡ്ര​യ​ർ യൂ​ണി​റ്റ് സ്ഥാ​പി​ക്കും. മാ​റി​മാ​റി വ​രു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് യ​ഥാ​സ​മ​യം വി​ള​ക​ൾ ഉ​ണ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡ്ര​യ​ർ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.

വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ബ്ലോ​ക്ക് ത​ല​ത്തി​ൽ ദ്വി​ദി​ന ക്യാ​ന്പ് ന​ട​ത്തും. ഉ​ത്പാ​ദ​നം, പ​ശ്ചാ​ത്ത​ല വി​ക​സ​നം, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റോ​ഡ്, വ​നി​താ ക്ഷേ​മം, വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി, ശി​ശു​ക്ഷേ​മം, ഭി​ന്ന​ശേ​ഷി, പാ​ലി​യേ​റ്റീ​വ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ക വ​ക​യി​രു​ത്തി​യ​ത്.

ആ​സൂ​ത്ര​ണ ഭ​വ​നി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ക​ര​ട് രൂ​പം ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം. ​പ്ര​സാ​ദ​ൻ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​നി തോ​മ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗി​രി​ജ കൃ​ഷ്ണ​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​ജി. സു​കു​മാ​ര​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

മ​ല​പ്പു​റം ബ്ലോ​ക്ക് വി​ക​സ​ന സെ​മി​നാ​ർ: 8.25 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

മ​ല​പ്പു​റം: അ​ടു​ത്ത സാ​ന്പ​ത്തി​കവ​ർ​ഷം മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന എ​ട്ട് കോ​ടി 25 ല​ക്ഷം രൂ​പ​യു​ടെ വാ​ർ​ഷി​കപ​ദ്ധ​തി​ക​ൾ​ക്ക് വി​ക​സ​ന സെ​മി​നാ​ർ അം​ഗീ​കാ​രം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ സ​മി​തി, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ, ഗ്രാ​മ​സ​ഭ എ​ന്നി​വ​യി​ലെ​യെ​ല്ലാം ച​ർ​ച്ച ചെ​യ്ത് നി​ർ​ദേ​ശി​ച്ച പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​ർ പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജു​ല പെ​ല​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഷി​ക പ​ദ്ധ​തി രേ​ഖ​യു​ടെ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​എ. സ​ലാം നി​ർ​വ​ഹി​ച്ചു. സെ​മി​നാ​റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​ലീ​ൽ മു​ണ്ടോ​ട​ൻ (മൊ​റ​യൂ​ർ), എ.​കെ. മെ​ഹ​നാ​സ് (ഒ​തു​ക്കു​ങ്ങ​ൽ), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ക​ട​ന്പോ​ട്ട്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​മ​ൻ​സൂ​ർ കു​ഞ്ഞി​പ്പു, കെ. ​സീ​ന​ത്ത് അ​ബൂ​ബ​ക്ക​ർ, കെ.​പി. നു​സ്ര​ത്ത് റ​ഹ്മാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ കാ​രാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​നോ​ദ് പ​ട്ടാ​ള​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ. കു​ഞ്ഞീ​തു, എം.​കെ. അ​ബ്ദു​ൾ നാ​സ​ർ, അ​സ​ൻ​കു​ട്ടി, പു​ല്ലാ​ണി മ​ണി, എം.​സി. മു​ജീ​ബ്, വി.​കെ. ല​ത, സു​ഹ​റ മും​താ​സ്, ബു​ഷ്റ സ​ഫ​ർ, അ​നീ​സ സൈ​നു​ൽ ആ​ബി​ദ്, പി.​ടി. റി​ൻ​ഷ റി​യാ​സ​ലി എ​ന്നി​വ​രും ആ​സൂ​ത്ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

Latest News

Corehub Up